ഈരാറ്റുപേട്ട നഗരസഭ അടിയന്തര കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ സംഘര്‍ഷം. സംഘർഷത്തിൽ പരിക്കേറ്റ യുഡിഎഫ് LDFകൗൺസിലർമാർ ചികിൽസ തേടി. സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നടപടി ആവശ്യപെട്ട് UDF ധർണ്ണ നടത്തി. MLA വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലും വാക്കുതർക്കം ഉണ്ടായി.
സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലം വിട്ടു നടക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനാണ് ഇന്ന് അടിയന്തര കൗൺസിൽ ചേർന്നത്. സ്ലോട്ടർ ഹൗസ് പ്രവർത്തിച്ചിരുന്ന സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് ഭരണസമിതി കൗൺസിലിനെ അറിയിച്ചു എന്നാൽ നിലവിൽ പ്രവർത്തനരഹിതമായി കിടക്കുന്ന കടുവാമുഴി ബസ്റ്റാൻഡ് സിവിൽ സ്റ്റേഷൻ പണിയുന്നതിന് അനുവദിക്കണമെന്നായിരുന്നു ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇരുവിഭാഗം തമ്മിൽ തർക്കം ഉണ്ടാവുകയും തർക്കം സംഘർഷത്തിലെ എത്തുകയും ആയിരുന്നു .യുഡിഎഫ് കൗൺസിലർ സുനിൽകുമാറിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ സുനിൽകുമാർ ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക തേടി. പട്ടികജാതി സംവരണ വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച ആളാണ് സുനിൽകുമാർ.
ഇടത് കൗൺസിലർ സജീറും ചികിൽസ തേടി . വനിതാ കൗൺസിൽ മാർക്ക് നേരെയും കയ്യാറ്റശ്രമം ഉണ്ടായതായും ആരോപണമുണ്ട്. വനിതാ കൗൺസിൽ മാർക്കെതിരെ മോശം പരാമർശങ്ങൾ ഇടതുപക്ഷ അംഗങ്ങൾ നടത്തിയതായും യുഡിഎഫ് കൗൺസിൽമാർ പറഞ്ഞു. കടുവാമുഴി ബസ്റ്റാൻഡിൻ ഹുണാർ ഹബ് നിർമ്മിക്കാനാണ് നഗരസഭയുടെ തിരുമാനം. കൗൺസിലർമാരെ ആക്രമിച്ച ഇടത്ത് അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും ഇടതു കൗൺസിലർമാരെ നിയന്ത്രിക്കുവാൻ സിപിഎം തയ്യാറാകണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാരും ഘടകകക്ഷി നേതാക്കളും നഗരസഭ കവാടത്തിനു മുൻപിൽ ധർണ നടത്തി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments