Latest News
Loading...

ഡോ.എതിരൻ കതിരവൻ പ്രഭാഷണം നടത്തി.




പാലാ : സഫലം 55 പ്ലസ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ പ്രമുഖ എഴുത്ത്കാരനും ഷിക്കാഗോ സർവകലാശാലയിലെ സീനിയർ സയൻ്റിസ്റ്റുമായ ഡോ.എതിരൻ കതിരവൻ പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തി.പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു.



പ്രസിഡൻ്റ് എം എസ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, പി.എസ്.മധുസൂദനൻ,രവി പാലാ,രാജേന്ദ്രൻ ഐ പി എസ്,സുഷമ രവീന്ദ്രൻ,ബാബു കോട്ടയം എന്നിവർ പ്രസംഗിച്ചു.നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഡോ.എതിരൻ കതിരവൻ എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു.




എതിരവൻ കതിരവൻ

        ജ്ഞാനതൃഷ്ണ ഉള്ളവർക്ക് വല്ലപ്പോഴും ലഭിക്കുന്ന വിരുന്നാണ് എതിരൻ കതിരവൻ (ശ്രീധരൻ കർത്താ )ന്റെ പ്രഭാഷണങ്ങൾ. പരിണാമം, ജനിതക ശാസ്ത്രം, തലച്ചോറും അനുഭൂതികളും, കലയുടെ ജനിതകം തുടങ്ങി ഏതു വിഷയങ്ങളിലും മൗലിക മായി ചിന്തിക്കുകയും പറയുകയും ചെയ്യുന്ന അദ്ദേഹം പാലാക്കാരൻ ആണെങ്കിലും അർഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിച്ചിട്ടില്ല.മലയാളിയുടെ ജനിതകം, മസ്തിഷ്കം-വികാരം, വേദന, വിശ്വാസം,സിനിമയുടെ സാമൂഹിക വെളിപാടുകൾ, പാട്ടും നൃത്തവും,ബിഗ് ഫിഷ് സ്മാൾ ഫിഷ് തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ഇനിയും അത്ര പരിചിതനായിട്ടില്ല. ശരാശരിക്കാരെ ആഘോഷിക്കുന്ന നമ്മൾ ഇങ്ങനെ മൗലിക ചിന്ത ഉള്ളവരെ വേണ്ടപോലെ മനസ്സിലാക്കുന്നില്ല എന്നത് ഖേദകരമാണ്.നിറകുടം തുളുമ്പുകയില്ല എന്നു പറയുന്നതു പോലെയാണ് അദേഹത്തിന്റെ ലാളിത്യവും വിനയവും.ഇന്ന് പാലാ സഫലത്തിൽ അദേഹം നടത്തിയ പ്രഭാഷണം ഗംഭീരമായിരുന്നു. പ്രമേഹം എന്ന അസുഖം നമ്മുടെ മധുര വാസനകളുമായി ഇഴചേർന്ന് എങ്ങിനെ ഒരു "ജനകീയ" രോഗമായി പരിണമിച്ചു എന്ന് അദ്ദേഹം ശാസ്ത്രീയമായി തന്നെ വിശദീകരിച്ചു. അതുപോലെ തന്നെ പാലും പാൽ ഉൽപ്പന്ന ങ്ങളും മനുഷ്യന് അത്യന്താപേക്ഷിതമല്ല എന്ന് ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ അഭിപ്രായപ്പെട്ടതും കൗതുകകരമായി.അമേരിക്കയിൽ പ്രൊഫസർ ആയ അദ്ദേഹം പരിക്കുപറ്റി ചികിത്സയിൽ ആയിരുന്നിട്ടും ഒരു മടിയും കൂടാതെ പ്രഭാഷണം നടത്തുകയും ചോദ്യങ്ങൾക്ക് ക്ഷമയോടെ വിശദമായി മറുപടി പറയുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments