Latest News
Loading...

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം : ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം നാളെ



ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി
പണികഴിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ ഉല്‍ഘാടനം നാളെ ഉച്ചകഴിഞ്ഞ്  3. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉല്‍ഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി  വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കോവിഡ് ഉള്‍പ്പെടയുള്ള പകര്‍ച്ച വ്യാധികള്‍, ദുരന്തങ്ങള്‍ എന്നിവ നേരിടുന്നതിനും, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍് നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്. 




10 ഐ.സി.യു കിടക്കകള്‍, രോഗിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍, രോഗിയുടെ ആരോഗ്യ നിലവാരം നിരന്തരം നിരീക്ഷിക്കാനുള്ള മോണിറ്ററുകള്‍ എന്നിവ അടങ്ങിയതാണ് ഐസൊലേഷന്‍ വാര്‍ഡ്. പകര്‍ച്ചവ്യാധികള്‍ ഇല്ലാത്ത സാധാരണ കാലയളവില്‍ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തിര ചികിത്സയ്ക്കും ഉപയോഗിക്കാനാവും എന്നതിനാല്‍ ആശുപത്രിയില്‍ ഒരു സ്ഥിരമായ ഐ.സി.യു വാര്‍ഡ് ലഭിക്കുന്നതിന്റെ പ്രയോജനമാണ് ഫലത്തില്‍ ഉണ്ടാവുക. പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍
 .അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍. എ ഉല്‍ഘാടനവും   ശിലാഫലകം അനാച്ഛാദനവും നിര്‍വ്വഹിക്കും.





നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുഹുറാ അബ്ദുല്‍ഖാദര്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തും. ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷെഫ്‌നാ അമീന്‍  ഡി.എം. ഓ ഇന്‍ ചാര്‍ജ്. ഡോ. പി. എന്‍ വിദ്യാധരന്‍ ജനപ്രതിനിധികളും രാഷ്ട്രീയകക്ഷി നേതാക്കന്മാരുമായ  അബ്ദുല്‍ ഖാദര്‍ പി.എം, റിസ്വാന സവാദ്, ഫസില്‍ റഷീദ്, ഫാസില അബ്‌സാര്‍, ലീന ജയിംസ്, എ.എം.എ.ഖാദര്‍., ഫൈസല്‍ പി.ആര്‍.,അനസ് നാസര്‍, അന്‍വര്‍ അലിയാര്‍, നൗഷാദ് കെ.ഐ.,  ഷഹീര്‍ കരുണ, സുബൈര്‍ വെള്ളാപ്പള്ളി, അഡ്വ. ജയിംസ് വലിയ വീട്ടില്‍, റഫീഖ് പട്ടരുപറമ്പില്‍, റസിം മുതുകാട്ടില്‍, അക്ബര്‍ നൗഷാദ് , ഷനീര്‍ മഠത്തില്‍, സോയി ജേക്കബ്,  നൗഫല്‍ കീഴേടം, മെഡിക്കല്‍ ഓഫിസര്‍ ഡോ. രശ്മി.പി. ശശി എന്നിവര്‍ പ്രസംഗിക്കും.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments