നമ്മുടെ ബലഹീനതകളെ ദൈവകരങ്ങളിൽ ഏൽപ്പിക്കുക. കാരണം
ദൈവം ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് നമ്മുടെ ബലഹീനതയിൽ ആണെന്നും പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവു മായി ചേർന്ന് ജീവിക്കുന്നതാണ് ആത്മാവിലുള്ള ആരാധനയെന്ന് ഇവാഞ്ചലിസ്റ്റ് പുഷ്പരാജ് വിരാലിപുരം.
എം. ഡി.സി എം. എസ്. മൈതാനത്ത് വച്ച് നടത്തപ്പെടുന്ന
സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവകയുടെ കൺവൻഷനിൽ ആറാം ദിവസം യുവജനപ്രസ്ഥാനത്തിൻ്റെ യോഗത്തിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ് വി എസ് ഫ്രാൻസിസ് അ അദ്ധ്യക്ഷനായിരുന്നു. ബിഷപ് ഡോ കെ.ജി ദാനിയേൽ , യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. രാജേഷ് പത്രോസ്, റവ. അരൂൺ ജോസ്ഫ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ അലക്സ് പീറ്റർ, ജോയിൻ്റ് സെക്രട്ടറി ലിതു മറിയം സക്കറിയ, ട്രെഷറാർ ജ്യോതിഷ് ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു
ഫെബ്രുവരി 4 ന് ആരംഭിച്ച കൺവൻഷൻ 11 ഞായർ വൈകിട്ട് 6 മണിക്കുള്ള യോഗത്തോടെ അവസാനിക്കും.
10.2. 2024
ഇരുമാപ്ര സഭാ ജില്ലയും, സൺഡേ സ്കൂൾ, മഹായിടവക സ്കൂളുകളും യോഗങ്ങൾക്ക് നേതൃത്വം നൽകും.
രാവിലെ 8 മണിക്ക് ബൈബിൾ ക്ലാസ്
10 നും 2നും 6 നും യോഗങ്ങളിൽ
റവ. എസ്. എം. പ്രസാദ് ദാസ് വചന ശുശ്രൂഷ നിർവഹിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments