ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ ഗ്രാൻ്റ് നിക്ഷേപക സംഗമവും സഹകരണ കൂട്ടായ്മയും സംഘടിപ്പിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. സഹകരണ രംഗത്തെ പ്രതിസന്ധികൾ ബാധിക്കാത്ത ചൂണ്ടച്ചേരി ബാങ്കിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന്
അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് ടോമി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് ടോമി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് വേളൂപറമ്പിൽ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. സഹകരണ സംഘം അസിസ്റ്റൻഡ് രജിസ്ട്രാർ ഡാർലി ചെറിയാൻ ജോസഫ്, സാബു ഔസേപറമ്പിൽ, രാജേഷ് കെ ,
ബാങ്ക് ഭരണസമിതിയംഗങ്ങൾ, മുൻ ഭരണസമിതിയംഗങ്ങൾ,ളലം ബ്ലോക്ക് പഞ്ചായത്തം ലാലി മൈക്കിൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ചുരുങ്ങിയ ദിവസം കൊണ്ട് മൂന്നര കോടിയലധികം രൂപാ നിക്ഷേപമായി ബാങ്കിന് നേടാൻ കഴിഞ്ഞുവെന്ന് ബാങ്ക് പ്രസി. ടോമി പൊരിയത്ത് പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments