ഭവന നിർമ്മാണം, റോഡ് നവീകരണം, കുടിവെള്ളം, ശുചിത്വം, സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനം എന്നിവയ്ക്ക് മുൻഗണന നൽകികൊണ്ടുള്ള രാമപുരം ഗ്രാമപഞ്ചായത്തിൻ്റെ 2024-25 ലെ ബഡ്‌ജറ്റ് വൈസ് പ്രസിഡൻ്റ് സണ്ണി അഗസ്റ്റിൻ അവതരിപ്പിച്ചു. 22,86,80,773 രൂപ വരവും, 19,96,75,665 രൂപ ചെലവും, 2,90,05,108 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ റോഡ് നിർമ്മാണ-നവീകരണത്തിനായി 2,89,08,000 രൂപയും, ഭവന നിർമ്മാണ-നവീകരണത്തിനായി 91,78,400 രൂപയും വൈദ്യുതീകരണത്തിനായി 27,90,000 രൂപയും കുടിവെള്ളം-ശുചിത്വം എന്നിവയ്ക്കായി 81,98,000 രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയ്ക്ക് 26,30,000 രൂപയും, മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 23,00,000 രൂപയും, പട്ടികജാതി- പട്ടികവർഗ്ഗ വികസനത്തിന് 34,20,456 രൂപയും, ഭിന്നശേഷി വയോജനക്ഷേമത്തിന് 37,48,600 രൂപയും, സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് 65,06,600 രൂപയും അംഗൻവാടികളുടേയും, വിട്ടുകിട്ടിയ സ്ഥാപനങ്ങളുടേയും പുനരുദ്ധാരണത്തിന് 64,64,000 രൂപയും, ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പ്രസിഡൻ്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാർ, അംഗങ്ങൾ, സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments