കേരള ബജറ്റിൽ ടോക്കൺ തുകകൾ മാത്രമനുവദിച്ചു പാലാക്കാരെ വഞ്ചിച്ചതായി കേരളാ ഡെമോക്രാറ്റിക് പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ആകെ 15 കോടിയോളം രൂപ മാത്രമാണ് നാലു പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളത്. ബാക്കിയെല്ലാം 100 രൂപയുടെ ടോക്കണാണ് വകയിരുത്തിയിട്ടുള്ളത്.
തങ്ങൾ മൂലം സിന്തറ്റിക് ട്രാക്കിന് ഏഴു കോടി അനുവദിച്ചുവെന്ന് പറയുന്നവർ ബാക്കി പദ്ധതികൾക്കു അനുവദിച്ച തുക വെളിപ്പെടുത്താത്തത് എന്താണെന്ന് വ്യക്തമാക്കണം. ഇത്തവണത്തെ ബജറ്റിൽ പാലായിലെ പദ്ധതികൾക്കു തുക അനുവദിച്ച വെളിപ്പെടുത്താൻ അവകാശവാദമുന്നയിക്കുന്നവർ തയ്യാറാകണം.
മുന്നണിയിലെ രണ്ടാം കക്ഷിയെന്ന് അവകാശപ്പെടുന്നവർ പാലായ്ക്ക് അനുവദിപ്പിച്ചത് എത്ര കോടികൾ എന്നു ജനങ്ങളോട് പറയാൻ ബാധ്യതയുണ്ട്. റബർ കർഷകരോടും വഞ്ചനയാണ് ചെയ്തിരിക്കുന്നത്. 10 രൂപ മാത്രം അനുവദിച്ച് കർഷകരെ അവഹേളിച്ചതായും കെ ഡി പി കുറ്റപ്പെടുത്തി. എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments