നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ അരുവിക്കുഴി സ്വദേശി ക്രിസ്റ്റിയെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ അരുവിക്കുഴി ഭാഗത്തു വച്ചായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ വാഴൂർ സ്വദേശികൾ കെൽവിൻ (21) അനൂപ് സണ്ണി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൊഴുവനാൽ ഭാഗത്തു വച്ചായിരുന്നു അപകടം
കാറും ബൈക്കും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ തൊടുപുഴ സ്വദേശി ജിത്തുവിനെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.45 ഓടെ പാലാ - തൊടുപുഴ റോഡിൽ അന്തിനാട് ജംഗ്ഷനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ തൊടുപുഴ റൂട്ടിൽ രാത്രിയിൽ വീണ്ടും അപകടം. പരുക്കേറ്റ തൊടുപുഴ സ്വദേശി ക്രിസ്റ്റിൻ ജോൺസണെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കൊല്ലപ്പള്ളിയിൽ വച്ചായിരുന്നു അപകടം ക്രിസ്റ്റീനും മാതാവും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ ഇടിച്ചാണ് അപകടമെന്നു പറയുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments