മീനച്ചിൽ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കെ.എം മാണി ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ജോസ് കെ. മാണി എം.പി നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ സ്വാഗതമാശംസിച്ചു.
സംസ്ഥാന സർക്കാരിൻ്റെ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ഷട്ടിൽ കോർട്ട് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുന്നൂസ് പോൾ, ബിജു റ്റി.ബി, ഷേർളി ബേബി, വിഷ്ണു പി.വി, ബിജു കുമ്പളന്താനം, ജയശ്രീ സന്തോഷ്, ലിസമ്മ ഷാജൻ, ബിന്ദു ശശികുമാർ, മുൻ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ , കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് നരിതൂക്കിൽ, ജോസ് പറേക്കാട്ട്, കെ.പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments