Latest News
Loading...

ചേർപ്പുങ്കൽ സമാന്തര പാലം 22ന് നാടിന് സമർപ്പിക്കും: തോമസ് ചാഴികാടൻ എം പി




 ചേർപ്പുങ്കൽ സമാന്തര പാലം ഈ മാസം 22ന് നാടിന് സമർപ്പിക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ്മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് പാലം തുറന്നു കൊടുക്കും. ചേർപ്പുങ്കൽ മാർ സ്ലീവാ പാരീഷ് ഹാളിൽ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എംപി. നാടിന്റെ ആവശ്യമായിരുന്ന പാലം യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും നാട്ടുകാർക്ക് പ്രയോജനമുള്ള കാര്യങ്ങൾക്ക് ഇനിയും ഇടപെടൽ ഉണ്ടാകുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.



 


പാലം ഉദ്ഘാടന ചടങ്ങിൽ തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി, ജോസ് കെ മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, മാണി സി കാപ്പൻ എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ചേർപ്പുങ്കൽ മാർ സ്ലീവ ഫെറോന പള്ളി വികാരി ഫാ.ജോസഫ് പാനമ്പുഴ എന്നിവർ പങ്കെടുക്കും. വിപുലമായ രീതിയിൽ ഉദ്ഘാടനം സംഘടിപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനമായി.





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments