പാലാ നഗരസഭയിലെ എയര്‍പോഡ് വിവാദം ഇന്ന് കൂടുതല്‍ സങ്കീര്‍ണമാകും. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങുകയാണ് കൗണ്‍സിലര്‍ ജോസ് ചീരാംകുഴി. സിപിഎം കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കക്കണ്ടം എയര്‍പോഡ് എടുത്തുവെന്നാണ് ജോസ് ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഇന്ന് നാല് മണിയ്ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് ജോസ് വ്യക്തമാക്കി.
2 ദിവസത്തിനു ശേഷം ശനിയാഴ്ച പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നഗരസഭയില്‍ എല്‍ഡിഎഫ് സംവിധാനം കൂടുതല്‍ സങ്കീര്‍ണമാകുന്നത്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ ബിനുവിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിനാക്കിയാണ് കേരള കോണ്‍ഗ്രസ് എം അംഗമായ ജോസിന്റെ നീക്കം. ജോസ് കെ മാണി വരെ ഇതിന് പിന്നിലുണ്ടെന്ന് ബിനു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി അതിനെ തള്ളിക്കളഞ്ഞിരുന്നു.
ഏതായാലും സംഭവം കൂടുതല്‍ വിവാദങ്ങളിലേയ്ക്കാണ് നീങ്ങുന്നത്. നാല് മണിയോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ അഡ്വ ബിനു പുളിക്കക്കണ്ടം എന്ത് നീക്കമാണ് നടത്തുകയെന്നതും കണ്ടറിയണം.
സംഭവം രാഷ്ട്രീയം മാത്രമാണെന്നും തെളിവുകളുണ്ടെങ്കില്‍ ചാനലുകള്‍ക്ക് മുന്നിലല്ല, പോലീസിനാണ് നല്‌കേണ്ടതെന്നും ബിനു പുളിക്കക്കണ്ടം പറയുന്നു. സാധനം തിരികെ കിട്ടുക എന്നതല്ല, ചാനലുകളില്‍ ലൈവായി നില്‍ക്കുകയും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയുമാണ് ഇതിന് പിന്നിലെന്നും ബിനു കൂട്ടിച്ചേര്‍ത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments