പാലാ ബൈപ്പാസിൽ ഇന്നോവ കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ബൈപ്പാസിൽ കീഴടിയൂർ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിന് മുകളിലൂടെ ഓടിയ വാഹനം വിളക്കുകാലിൽ ഇടിച്ചാണ് നിന്നത്.
പാമ്പാടി സ്വദേശിയുടെ വാഹനമാണ് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ മുൻവശം പോസ്റ്റിന്റെ സിമൻറ് തൂണിൽ ഇടിച്ചു തകർന്നു .
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഡിവൈഡറിനു മുകളിൽ വെച്ചിരുന്ന പൂച്ചട്ടികൾ വാഹനം ഇടിച്ചു തകർന്നു . ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ വാഹനം 50 മീറ്ററോളം ഡിവൈഡറിന് മുകളിലൂടെ ഓടിയാണ് നിന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments