Latest News
Loading...

ഉയർപ്പ് കലാജാഥ നടത്തി



പാലാ സെൻറ് തോമസ് കോളേജിൽ ലഹരിക്കെതിരെ ഉയർപ്പ് കലാജാഥ നടത്തി. യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ 9 മണ്ഡലങ്ങളിലായി നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി പാലാ നിയോജക മണ്ഡലത്തിലെ കാമ്പയിനാണ് സെൻറ് തോമസ് കോളേജിൽ നടന്നത്.ഉയർപ്പ് കലാജാഥയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെയും ഉദ്ഘാടനം പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ,നിർവഹിച്ചു 


യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ ജെയിംസ്സ് ജോൺ മംഗലത്ത് അധ്യക്ഷനായിരുന്നു പാലാ സെൻറ് തോമസ് കോളേജിലെ പൂർവവിദ്യാർത്ഥിയായ പാലാ നഗരസഭ ചെയർമാൻ ഷാജു. വിതുരുത്തനെ കോളേജ് പ്രിൻസിപ്പൽ ഫാദർ ജെയിംസ് മംഗലത്ത് അനുമോദിച്ചു...... കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ ഓഫീസർ മാർഷൽ മാത്യു, ശ്രീലേഖ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, വാർഡ് കൗൺസിലർ ജിമ്മി ജോസഫ്തുടങ്ങിയവർ , പങ്കെടുത്തു....




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments