തലനാട് :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലൂടെയും പര്യടനം നടത്തുന്ന ജില്ലാ തല ശുചീത്വ സന്ദേശയാത്രക്ക് തലനാട് ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. രോഹിണി ഭായ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പയിൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീശങ്കർ റ്റി പി ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. കില ബ്ലോക്ക് കോർഡിനേറ്റർ രാജേന്ദ്രപ്രസാദ്, ശുചീത്വ മിഷൻ ആർ പി സജിമോൻ,ആർ ജി എസ് എ ബ്ലോക്ക് കോർഡിനേറ്റർ സുചിത്ര എം നായർ, തെമ്മാറ്റിക് എക്സ്പേർട്ട് ട്വിങ്കിൽ ജോയി, കില ആർ പി മാർ ജോർജ് മാത്യു,ജോസ് അഗസ്റ്റിൻ,ശുചീത്വ മിഷൻ വൈ പി ഹരികുമാർ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. സോഫിയ മാത്യു സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. ഷാഹുൽ ആശംസകൾ നേർന്നു.
വി ഈ ഓ ശ്രീ. റിക്സ് മോൻ നന്ദി പറഞ്ഞ ജാഥയിൽ വാർഡ് മെമ്പർമാരായ ശ്രീമതി.ബിന്ദു, ശ്രീ. ദിലീപ് കുമാർ, ഷെമീല ഹനീഫ, സോണി ബിനീഷ്, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. ഷിനി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments