Latest News
Loading...

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നടത്തി.




ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നിർവ്വവഹിക്കുകയായിരുന്നു മന്ത്രി. മധ്യതിരുവതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ ആതുരശുശ്രൂഷ കേന്ദ്രമായി കുറഞ്ഞ കാലം കൊണ്ട് പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് മാറാൻ സാധിച്ചതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.


ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ സമൂഹത്തിനു കുതിപ്പ് പകരാൻ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ച് ഉപകരിക്കുമെന്ന് അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മെഡിക്കൽ ഉന്നതവിദ്യാഭ്യാസം നേടാൻ നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഡിഎൻബി കോഴ്സുകളും, പി.ജി, ഡിഗ്രി കോഴ്സുകളും ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഏറെ പ്രയോജനപ്പെടുന്ന കോഴ്സുകൾ മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിൽ ആരംഭിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

      മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവട് വെയ്പ്പായി മാറുകയാണ് ഗവേഷണത്തിനു കൂടി പ്രാധാന്യം നൽകുന്ന മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ പ്രവർത്തനമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.




ഡോക്ടർമാർക്കായി നാഷനൽ ബോർഡിന്റെ ഡിഎൻബി കോഴ്സുകളിൽ വിവിധ വകുപ്പുകളിൽ 16 സീറ്റുകളും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ‍ 2 സീറ്റുകളും , ഫെലോഷിപ്പിനും മറ്റ് സർട്ടിഫിക്കറ്റ് കോഴ്സിനും 3 സീറ്റുകളും മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിൽ ഉണ്ട്. കൂടാതെ വിദ്യാർഥികൾക്കായി ഒരു പി.ജി.കോഴ്സും, 6 ഡിഗ്രി കോഴ്സുകളും, 2 സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്.  

   അക്കാഡമിക്സ് സീനിയർ കൺസൽറ്റന്റ് ഡോ.പി.ടി.തോമസ് മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ പ്രവർത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമ‍ഡോർ ഡോ.പോളിൻ ബാബു, അക്കാഡമിക്സ് അസി.ജനറൽ മാനേജർ ഡോ.മനോജ് എം.ടി. എന്നിവർ പ്രസംഗിച്ചു.  



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments