Latest News
Loading...

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം




 ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. 



പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ, സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്, ബിന്ദു അശോകൻ, ബിന്ദു അജി, ഉഷ കുമാരി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് എസ്.ടി, അസിസ്റ്റന്റ് എൻജിനീയർ ആനന്ദ് രാജൻ, രാഷ്ട്രീയ നേതാക്കന്മാരായ ജോഷി മൂഴിയാങ്കൽ, മധുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.




86 കോടി രൂപ അടങ്കൽ തുക ഉള്ള കുടിവെള്ള പദ്ധതിയാണ് ജലജീവൻ മിഷൻ മുഖേന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്. ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ നാലായിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.


മലങ്കര ഡാമിൽ നിന്ന് വെള്ളം ശേഖരിച്ച് കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരിൽ 90 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ ശുദ്ധീകരിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഇതിനോടകം നിർമ്മാണം ആരംഭിച്ച 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ എത്തിച്ച് അവിടെനിന്നും കണ്ടെത്തുമല,കണ്ണാനി, തണ്ണിപ്പാറ-നെല്ലിക്കച്ചാൽ,മാളിക എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉപരിതലടാങ്കുകളിലേക്ക് വെള്ളം എത്തിച്ച് തുടർന്ന് പഞ്ചായത്തിലാകെ 132 കിലോമീറ്റർ ദൂരത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 4000 ത്തിലധികം ഗാർഹിക കണക്ഷനുകൾ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നും എംഎൽഎ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments