Latest News
Loading...

മിഷണറിമാർ നന്മ മരങ്ങൾ: റവ. പ്രസാദ് ദാസ്





ക്രിസ്തുവിന്റെ വിമോചന സുവിശേഷത്തിന്റെ വാഹകരായ മിഷണറിമാർ എക്കാലത്തും നന്മമരങ്ങളായിരുന്നു. സി.എം.എസ് ; എൽ എം.എസ് ; ബാസൽ മിഷണറിമാർ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ - ചികിത്സാ രംഗങ്ങളിൽ വരുത്തിയ അതേ മാറ്റങ്ങളാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്ന് നടന്ന് വരുന്നത്. 

സാമൂഹിക സമത്വത്തിനും ഇന്ത്യൻ ഭരണഘടന നല്കുന്ന പൗരസ്വാതന്ത്ര്യത്തിനും ഊന്നൽ നല്കുന്ന ക്രിസ്തുവിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നന്മ മരങ്ങളായ മിഷണറിമാരായിത്തീരുന്നതിന് സൺഡേ സ്കൂൾ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുകയും കുട്ടികളെ അതിനായ് ഒരുക്കണമെന്നും റവ. എസ്.എം. പ്രസാദ് ദാസ് അച്ചൻ പ്രസ്താവിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരളമഹായിടവകയുടെ 41-ാമത് കൺവൻഷന്റെ 7-ാം ദിവസം വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. 




പ്രഭാത യോഗത്തിൽ മഹായിടവകയിലെ മികച്ച സ്കൂളുകൾക്കും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും കാഷ് അവാർഡും ട്രോഫിയും മഹായിടവക ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസ് നല്കി. 
ബിഷപ് ഡോ. കെ. ജി. ദാനിയേൽ , മഹായിടവക ഓഫീസർമാർ എന്നിവർ പ്രസംഗിച്ചു. 





(11-02- 2024 ഞായർ )
ഫെബ്രുവരി 4 ന് ആരംഭിച്ച കൺവൻഷൻ ഞായർ വൈകിട്ട് 6 മണിക്കുള്ള യോഗത്തോടെ സമാപിക്കും. സമാപന യോഗങ്ങൾക്ക് മേലുകാവ് സഭാജില്ല നേതൃത്വം നൽകും.

ഇന്ന് രാവിലെ 10 ന് ആരാധന, വിശുദ്ധ സംസ്സർഗ ശുശ്രൂഷ - ബിഷപ് വി.എസ് ഫ്രാൻസിസ്

2 നും 6 നും വചന ശുശ്രൂഷ റവ. വില്യം എബ്രഹാം

ഹെബ്സിബാ ഗാർഡൻ ഭൂദാന പദ്ധതി സമർപ്പണം നടത്തപ്പെടും



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments