Latest News
Loading...

മെത്രാപ്പോലിത്തക്ക്‌ ആശംസകളുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത്





മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് പിതാവിനെ ഉഴവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലകളിലും ആല്മീയ രംഗത്തും ശക്തമായ സാനിധ്യമായി നിലകൊള്ളുന്ന അഭിവന്ദ്യ പിതാവിനെ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, വൈസ് പ്രസിഡന്റ്‌ ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷന്മാരായ ജോണിസ് പി സ്റ്റീഫൻ, ന്യൂജന്റ് ജോസഫ്, മെമ്പര്മാരായ ജസീന്ത പൈലി, സുരേഷ് വി ടി, സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, റിനി വിൽ‌സൺ സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ആദരിച്ചത്.

 

ഉഴവൂർ ഗ്രാമ പഞ്ചായത്തു ഭരണ സമിതി ഒന്നടങ്കം ജനുവരി 3 - ന് ഉച്ചയ്ക്കാണ് കോട്ടയത്തെ ബിഷപ്സ് ഹൗസിലെത്തിയത്‌.ജനപ്രതിനിധികൾ ഉഴവൂർ പൗരാവലിക്കു വേണ്ടി പിതാവിനെ നേരിൽ കണ്ട് തങ്ങളുടെ സ്നേഹവും പിന്തുണയും ജൂബിലി ആശംസകളും അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments