Latest News
Loading...

കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ




 നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭാഗത്ത് വിഎസ് നിവാസ് വീട്ടിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന നിധിൻ വി.എസ് (33) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ സെപ്റ്റംബര്‍ മാസം പാലാ ഇടമറുക് സ്വദേശിയായ യുവാവിന്റെ മോട്ടോർസൈക്കിൾ കൊട്ടാരമറ്റം ഭാഗത്ത് നിന്നും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ പിന്തുടർന്നെങ്കിലും ഇയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു . തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ ചെങ്ങന്നൂർ ഭാഗത്ത് നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. ടിപ്പർ അനീഷ് എന്നറിയപ്പെടുന്ന ഇയാൾക്ക് കൊല്ലം ഈസ്റ്റ്, ആലപ്പുഴ നോർത്ത്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, പോത്തൻകോട് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകളും.കൂടാതെ കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്.പാലാ സ്റ്റേഷൻ എസ്. എച്ച്. ഓ കെ.പി ടോംസൺ, എസ്. ഐ ബിനു വി.എൽ, സി.പി.ഓ മാരായ മഹേഷ്, അരുൺകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments