Latest News
Loading...

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ പുതിയ കെട്ടിടം ഒരുങ്ങുന്നു




തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്.




1974ൽ ആരംഭിച്ച സ്‌കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു.



മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രിക്കൽ റൂം, ഓഫീസ് മുറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുറി, അധ്യാപകർക്കുളള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments