കൊല്ലത്തു വച്ചു നടന്ന 26-മത് സംസ്ഥാന ക്രോസ്സ് കൺട്രി മത്സരത്തിൽ 16വയസ്സിൽ താഴെ വിഭാഗത്തിൽ പാലാ St. തോമസ് HSS ലെ സാബിൻ ജോർജ്, അജുൽ ഈ, ഇമ്മാനുവൽ തോമസ്, അമൽ ആൻട്രു തോമസ്, ആദിനാഥ് എസ്. എന്നിവരടങ്ങിയ ടീമാണ് റണ്ണർ അപ്പായത് .
പാലാ അൽഫോൻസിയൻ അക്കാഡമി കോച്ച് Dr. തങ്കച്ചൻ മാത്യുവിന്റെ പരിശീലനമാണ് മികച്ച നേട്ടം കൈവരിക്കാൻ ടീമിനെ സഹായിച്ചതെന്ന് സ്കൂൾ കായികാദ്ധ്യാപകൻ Dr. ബോബൻ ഫ്രാൻസീസ് പറഞ്ഞു. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ വെരി.റവ.ഫാദർ ജോസ് കാക്കല്ലിൽ , പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഹെഡ് മാസ്റ്റർ റെജി സെബാസ്റ്റ്യൻ, പി.റ്റി.എ. പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചൻ , ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ Dr. ബോബൻ റ്റി. ഫ്രാൻസീസ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments