നവമാധ്യമരംഗത്ത് സംഘടന ശക്തി വളർത്തിയെടുക്കാൻ സൈബർസേനക്ക് സാധിച്ചു എന്ന് ഗോപൻ വെള്ളാപ്പാട്. എസ് എൻ ഡി പി യോഗത്തിന്റെ സംഘടന ശക്തി സൈബർസേനയിലൂടെ വളർത്തിയെടുക്കാൻ സാധിച്ചു. നവമാധ്യമ രംഗത്ത് എന്നും സജീവമായി പ്രവർത്തനം കാഴ്ച വെക്കുന്ന പോഷക സംഘടനയാണ് എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ സൈബർസേന. എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ സൈബർസേന ശാഖ തലത്തില കമ്മിറ്റി രൂപീകരികരണത്തിന്റെ ഭാഗമായി മല്ലികശെരി ശാഖയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. യൂണിയൻ സൈബർസേന ചെയർമാൻ ശ്രീ ബിഡ്സൺ മല്ലികശെരി അധ്യക്ഷത വഹിച്ചു.
യൂണിയൻ സൈബർസേന ജനറൽ കൺവീനർ ഗോപൻ വെള്ളാപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി ശ്രീ. മനു കരിമുണ്ടയിൽ സ്വാഗതം പറഞ്ഞു. യൂണിയൻ സൈബർസേന പടിഞ്ഞാറൻ മേഖല കൺവീന്മാരായ നവനീത് വയല, പ്രശോഭ് മാറിടം എന്നിവർ ആശംസകൾ നേർന്നു.ശാഖ സൈബർസേന ചെയർപേഴ്സൺ അശ്വതി പി.എസ് നന്ദി പറഞ്ഞു.
മല്ലികശേരി ശാഖ സൈബർസേന ചെയർപേഴ്സണായി അശ്വതി പി എസ്, കൺവീനറായി അനു വിബിൻദാസ്,ജോയിൻ കൺവീന്മാരായി ആര്യ മോൾ ലാലു, ആംജിത് എം, അതുൽ പ്രകാശ്,അഭിജിത് ബിനു
അഭിനവ് കെ രൂപേഷ് എന്നിവരെ തിരഞ്ഞെടുത്തു ശേഷം മുൻപോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments