Latest News
Loading...

കേരള ഫോക് ലോര്‍ അവാര്‍ഡ് സിബി പാലായ്ക്ക്.




ഇടപ്പാടി: കേരള ഫോക് ലോര്‍ അക്കാദമിയുടെ മാര്‍ഗ്ഗം കളിക്കുള്ള അവാര്‍ഡ് സിബി വടക്കേതില്‍ (സിബി പാലാ) അര്‍ഹനായി. ഇടപ്പാടി വടക്കേതില്‍ വീട്ടില്‍ പരേതരായ എസ്തപ്പാന്‍ -മറിയം ദമ്പതികളുടെ ഏഴാമത്തെ പുത്രനാണ്. ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പര്യടനവും പ്രേഷിത പ്രവര്‍ത്തനവും ഇതിവൃത്തമായി മധ്യ തിരുവിതാംകൂറിലെയും മലബാറിലെയും സുറിയാനി ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം അവതരിപ്പിച്ചുവന്ന പ്രാചീന കലാരൂപമായ മാര്‍ഗംകളി, അതിന്റെ തനിമ ചോരാതെ കാത്തു സൂക്ഷിച്ചു കേരളത്തിലെ പത്തോളം ജില്ലകളിലെ സ്‌കൂളുകളിലെയും കോളജ്കളിലെയും കുട്ടികളെ പരിശീലിപ്പിച്ചുവരുന്ന സിബി പാലാ മാര്‍ഗംകളി പ്രചാരകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനാണ്.




കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നൃത്ത അധ്യാപകനായി സേവനം ചെയ്തു വരികയാണ്.അഖിലേന്ത്യ ക്രൈസ്തവ രംഗ കലാകേന്ദ്രം കോട്ടയം ഹാദൂസായില്‍ നിന്നും മാര്‍ഗംകളിയില്‍ ഡിപ്ലോമ നേടുകയും, സാംസ്‌കാരിക വകുപ്പ് തൃശ്ശൂരില്‍ നടത്തിയ മാര്‍ഗംകളി പരിശീലനം ഒന്നാം റാങ്കില്‍ പാസാകയും ചെയ്തിട്ടുണ്ട് ഫോക്ക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയില്‍ സബ്ജില്ലാ റവന്യൂ ജില്ല തലങ്ങളിലും മാര്‍ഗംകളിക്ക് സംസ്ഥാനതലത്തിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.


ഇക്കഴിഞ്ഞ 62മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ അ ഗ്രേഡ് നേടി. മാര്‍ഗംകളിയില്‍ ഡിപ്ലോമ നേടിയ പരിശീലകരെ ചേര്‍ത്ത് സാന്‍തോം മാര്‍ഗംകളി സംഘം എന്ന കൂട്ടായ്മയ്ക്ക് രൂപംകൊടുത്ത് അതിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചുവരുന്നു. 



കേരള ടൂറിസം വകുപ്പിന്റെ വിവിധ പ്രോഗ്രാമുകളിലും മഴമിഴി മെഗാ സ്ട്രീമിംഗിലും പാലാ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ തിരുനാളിനോട് അനുബന്ധിച്ചും മാര്‍ഗംകളി അവതരിപ്പിക്കുന്നതോടൊപ്പം ഈ പാരമ്പര്യ കളിയുടെ ചരിത്ര പശ്ചാത്തലത്തെ വിശദമാക്കുകയും ചെയ്തു വരുന്നു.മാര്‍ഗംകളിക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ആത്മ ട്രസ്റ്റ് തൃശ്ശൂര്‍ 2021 -ല്‍ കലോത്സവ ശ്രേഷ്ഠന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 

തന്നാരം നാടന്‍ കലാമേളയില്‍ മാര്‍ഗംകളി അവതരിപ്പിക്കുകയും ആദരവ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ഗംകളിയുടെ പ്രചാരകന്‍ എന്ന നിലയില്‍ പരിശീലനത്തിലും അവതരണത്തിലും നീതിപൂര്‍വകമായ വിധി നിര്‍ണയത്തിലും അതീവ ശ്രദ്ധയോടെ തനിമ ചോരാതെ മാര്‍ഗങ്ങളില്‍ എന്ന പുണ്യ കലയെ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഉദ്യമത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സിബിയുടെ ഭാര്യ അനുമോള്‍ മേലുകാവ്മറ്റം സെന്റ് തോമസ് യു പി സ്‌കൂള്‍ അധ്യാപികയാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments