പാലായിൽ ഹോട്ടലിന് തീപിടിച്ച് വൻ നാശനഷ്ടം . പാലാ രാമപുരം റോഡിൽ നഗരസഭ മാർക്കറ്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഹോട്ടലിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. അടുക്കളയിൽ പൂരി തയ്യാറാക്കുന്നതിനിടെ എണ്ണയിൽ തീ പടർന്ന് മുകളിലേക്ക് ആളിപ്പടരുകയായിരുന്നു.
സംഭവ സമയത്ത് ശബരിമല തീർത്ഥാടകരടക്കം 40 - ഓളം പേർ കടയിൽ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ അടുക്കളയും രണ്ടാം നിലയും കത്തി നശിച്ചു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാല ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments