എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിന വാരാചരണത്തിനോട് അനുബന്ധിച്ച് മീനച്ചിൽ താലൂക്കിലെ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിച്ച് പാലാ റോട്ടറി ക്ലബ്.
മൺമറഞ്ഞവരുടെ ഭവനങ്ങൾ എത്തി അടുത്ത ബന്ധുക്കൾക്ക് മെമൻ്റോകൾ കൈമാറി.
ആർ.വി.തോമസ്, ജോർജ് തോമസ് കൊട്ടുകാപ്പിള്ളി, കെ.എം.ചാണ്ടി, ജോസഫ് പൂവത്തുങ്കൽ ,തോമസ് മാണി കരിങ്ങോഴയ്ക്കൽ, എം.സി.ജോർജ് മനയാനി, മാത്തച്ചൻ കുരുവിനാകുന്നേൽ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, കെ.സി. വർക്കി, ചെറിയാൻ കാപ്പൻ, എം.എം.ജോസഫ് മണർകാട്ട് എന്നിവർക്കാണ് ആദരം അർപ്പിച്ചത്.
കെഎം മാണിയുടെ ഭാര്യയായ കുട്ടിയമ്മ മാണിക്ക് കരിങ്ങോഴക്കൽ തറവാട്ടിൽ എത്തി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് Dr.ജോസ് കുരുവിള തോമസ് മാണി കരിങ്ങോഴക്കലിന്റെ പേരിലുള്ള മെമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജോസ് കെ മാണി mp , റോട്ടറി ക്ലബ് ഭാരവാഹികൾ ആയ പ്രസിഡന്റ് Dr.ജോസ് കുരുവിള, സന്തോഷ് മാട്ടേൻ, സെബാസ്റ്റ്യൻ ജോസഫ് മറ്റത്തിൽ,റോട്ടറി സെക്രട്ടറി ജിമ്മി ചെറിയാൻ,പിസി ചെറിയാൻ, പിവി ജോർജ്,എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments