പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രിസിഡൻ്റായി റോജി തോമസിനെ ഔദോഗിക മായി കെ.പി. സി. സി നേതൃത്വം പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഔദോഗിക പ്രാഖ്യാപനം ഉണ്ടായത്.
കോട്ടയം ജില്ലയിലെ ബാക്കി മണ്ഡലം പ്രസിഡൻ്റുമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പൂഞ്ഞാർ ടൗൺ വാർഡ് പ്രസിഡൻ്റായി രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് വന്ന റോജി പൂഞ്ഞാർ ടൗൺ വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയാണ് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്.
യൂത്ത് കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡൻ്റ് യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് ജനറൽ സെക്രട്ടറി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ബോർഡ് മെംബർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള റോജി മികച്ച സംഘാടകനും വലിയൊരു സൗഹൃദ വലയത്തിൻ്റെയും ഉടമയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments