Latest News
Loading...

റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ



 മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ കോടതിയലക്ഷ്യ ഹർജിയുമായി റോബിൻ ബസ് ഉടമ ഗിരീഷ് ഹൈക്കോടതിയിൽ. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. 





കേരളത്തിൽ സർവ്വീസ് നടത്തിയ റോബിൻ ബസിനെ എംവിഡി നിരവധിയിടങ്ങളിൽ തടഞ്ഞ് പരിശോധിച്ചിരുന്നു. ബസ് തടയാൻ വരുന്നവർ കോടതി കയറി ഇറങ്ങേണ്ടി വരുമെന്ന് ഗിരീഷ് നേരത്തെ സൂചിപ്പിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ബസ്സിൽ നിന്നും പണം നഷ്ടമായ സംഭവത്തിലും കോടതിയെ സമീപിക്കുമെന്ന് ഗിരീഷ് പറഞ്ഞു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments