പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിക്ഷേപ സമാഹരണമേള യും ആധാർ മേളയും സംഘടിപ്പിച്ചു. ഇൻഷുറൻസ് സ്കീമുകൾ ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിരുന്നു. പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പലാ മുൻസിപ്പൽ കൗൺസലർ അഡ്വ.ബിനു പുളിക്കക്കണ്ടം നിക്ഷേപ സമാഹരണ മേള ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കൗൺസിലർ പ്രൊഫ.സതീഷ് ചൊള്ളാനി അക്കൗണ്ട് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.പോസ്റ്റ് മാസ്റ്റർ മിനി ഭായ് അധ്യക്ഷത വഹിച്ചു ഡിപിഎം അലക്സ് ചാണ്ടി, പാലാ ഐ പി മൈക്കിൾ സാം ,എം ഇ സി.ബി വിഷ്ണു എന്നിവർ സംസാരിച്ചു . നിരവധി ആളുകൾ മേളയിൽ പങ്കളികളായി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments