പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദൈവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ ചാവറ പിതാവിന്റെയും തിരുനാളിന് തുടക്കമായി. പ്രിയോർ ഫാദർ സിബി മഞ്ഞക്കുന്നേൽ സി.എം.ഐ. കൊടിയേറ്റ് നിർവഹിച്ചു. ജനുവരി 12 വെള്ളിയാഴ്ച വരെ, എല്ലാ ദിവസവും രാവിലെ 6.30 -നുള്ള വി. കുർബാന കൂടാതെ, തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ആഘോഷമായ വി. കുർബാനയും നൊവേനയും. ജനുവരി 10, 11, 12 തിയതികളിൽ നാൽപതുമണി ആരാധന.
ജനുവരി 13, ശനിയാഴ്ച വൈകുന്നേരം 4.45-ന് കോട്ടയം പ്രൊവിൻസിലെ സി.എം.ഐ. നവവൈദികർ അർപ്പിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയും നൊവേനയും ലദീഞ്ഞും. തുടർന്ന് 6.15 -ന് കുളത്തുങ്കൽ പന്തലിലേയ്ക്കും പൂഞ്ഞാർ ടൗണിലേക്കും പ്രദക്ഷിണം.
വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ ഫാ. ജോസഫ് കടുപ്പിൽ സന്ദേശം നൽകും. തുടർന്ന് കരിമരുന്ന് കലാപ്രകടനം.
പ്രധാന തിരുനാൾ ദിനമായ ജനുവരി 14 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments