Latest News
Loading...

സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ല - മാണി സി. കാപ്പന്‍




രാമപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കേരളാ സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരുവിധ കുറവും ഇല്ലെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. ഇപ്പോള്‍ പെന്‍ഷണേഴ്‌സിന് കൃത്യമായി പെന്‍ഷന്‍ നല്‍കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുവാന്‍ പറ്റാത്ത സഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. 



കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പാലാ മേഖലാ സമ്മേളനം രാമപുരം അര്‍മ്മാണി റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ജി. രവീന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. 



ധനജ്ഞയന്‍ കെ.പി., പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ്‌കുമാര്‍ കെ., ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്., ജോണി മാത്യു, ആര്‍. രവികുമാര്‍, സണ്ണി മൈക്കിള്‍, സി.വി. ജോസഫ്, ജോസ് പി.സി., കെ.ജെ. ജോസഫ്. എന്നിവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments