Latest News
Loading...

ഏഴാമതും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്




പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ബാലശാസ്ത്ര പ്രതിഭകൾ തുടർച്ചയായി ഏഴാമതും ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവേഷണ പ്രബന്ധ അവതരണത്തിന് അർഹത നേടി. പയർ, പാവൽ എന്നിവയെ ആക്രമിക്കുന്ന കീടങ്ങൾ ആയ ചാഴി, മുഞ്ഞ,വണ്ട്, എപ്പി ലാക്ന എന്നിവയെ നിയന്ത്രിക്കാൻ കഴിയുന്ന ജൈവ കീടനാശിനിയുടെ കണ്ടെത്തലുകൾ ആണ് ഈ നേട്ടത്തിന് അവസരം ഒരുക്കിയത്. 31-മത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലാണ് ഈ സ്കൂളിലെ വിദ്യാർഥികളായ അതുൽ സോജൻ,അതുൽ റോബി എന്നിവർ പ്രോജക്ട് അവതരിപ്പിക്കുന്നത്. 
       
            


ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസിന്റെ മുഖ്യവിഷയമായ ആരോഗ്യത്തിനും, ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക എന്നതിനെ അധികരിച്ച് "കാട്ടുറബ റിന്റെ കീട-കൂത്താടി നാശക പ്രവർത്തനം ഒരു പഠനം" എന്ന ഗവേഷണ പ്രബന്ധമാണ് വിദ്യാർഥികൾക്ക് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. 2023 ഡിസംബർ 2,3 തീയതികളിൽ തിരുവനന്തപുരം അഗ്രികൾച്ചറൽ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന 31-മത് സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 74 പ്രൊജക്ടുകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് അർഹത നേടിയത്.



മരച്ചീനിയുടെ കുടുംബത്തിൽപ്പെട്ട കാട്ടുറബറിലുള്ള സയനൈഡിന്റെ കൂടിയ അളവ് കീടങ്ങളായ പയർ, ചാഴി,മുഞ്ഞ, എപ്പി ലാക്ന, വണ്ട് എന്നിവക്കെതിരെ ഫലപ്രദമാണെന്ന കണ്ടെത്തലും കാട്ടു റബറിലുള്ള സയനൈഡ് കൊതുകുകളുടെ കൂത്താടികളെ നശിപ്പിക്കാൻ സാധിക്കുമെന്നുമുള്ള കണ്ടെത്തലുമാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ ഇടയാക്കിയത്. ഫെബ്രുവരി എട്ടു മുതൽ 11 വരെ കാസർഗോഡ് നടക്കുന്ന 36 -മത് കേരള ശാസ്ത്ര കോൺഗ്രസിലും ഈ പ്രബന്ധം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ്‌ സെബാസ്റ്റ്യൻ ആണ്, ടീച്ചർ ഗൈഡ് ആയി പ്രവർത്തിച്ചത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments