പാലാ തൊടുപുഴ റോഡിൽ
പിഴക് പാലം ജംഗ്ഷനിൽ അപകടം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. യാത്രക്കാർക്ക് നിസ്സാര പരിക്കുകളേറ്റു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. പിഴക് പാലവും പരിസരപ്രദേശങ്ങളും സ്ഥിരം അപകട കേന്ദ്രമായി മാറുകയാണ്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളും മേൽക്കൂരയും തകർന്നു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments