നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്നും ഇരുമ്പു ഗര്‍ഡറുകള്‍ കെട്ടഴിഞ്ഞ് റോഡിലേക്കു വീണു ചിതറി. പാല ബൈപാസ് റോഡില്‍ ആര്‍.വി ജംഗ്ഷനു സമീപം ഉച്ചയ്ക് 2 മണിയോടെയായിരുന്നു അപകടം. കോട്ടയത്തു നിന്നും തൊടുപുഴയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഇരുമ്പു ഗര്‍ഡറുകളാണ് റോഡിലേക്കു വീണത് .
പത്തു ടണ്ണോളം വരുന്ന ഗര്‍ഡറുകള്‍ ചിതറി വീഴുമ്പോള്‍ തൊട്ടുപിന്നില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്ന മൂലം വന്‍ അപകടം ഒഴിവാകുകയായിരുന്നു. പിന്നാലെയെത്തിയ ബൈക്ക് യാത്രികന്‍ ലോറിയില്‍ നിന്നും ഗര്‍ഡറുകള്‍ വീഴുന്നത് കണ്ട് വാഹനം വെട്ടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുകയും ചെയ്തു. കയറ്റം കയറുന്നതിനിടയില്‍ കെട്ടഴിയുകയും ലോറിയുടെ പിന്‍ ഭാഗത്തെ ചെയിന്‍ പൊട്ടുകയും ചെയ്തതോടെയാണ് പത്തു ടണ്ണോളം ഇരുമ്പുസാമഗ്രികള്‍ റോഡില്‍ നിരന്നു വീണത്.
ഹൈവേ പോലീസ് എസ്.ഐ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ലോഡിംഗ് തൊഴിലാളികളെത്തി ഗാര്‍ഡുകള്‍ തിരികെ കയറ്റിയതോടെയാണ് ഗതാഗത തടസ്സം നീങ്ങിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments