ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹിയിൽ ചർച്ച നടക്കും. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാ ടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപ ക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന.
പാർട്ടി അംഗത്വം പി സി ജോർജ് എടുക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃ ത്വം. കേരളത്തിൽ ഇടത് വലത് മുന്നണികളിൽ ചേക്കേറാൻ പല തവണ ശ്രമിച്ചെങ്കി ലും ഇരുമുന്നണികളും പിസിയെ അടുപ്പിച്ചിരുന്നില്ല. തുടർന്ന് ബിജെപിയുമായി ഒരു വർഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു
ഘടകകക്ഷി എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാനായിരുന്നു ജനപക്ഷം തീ രുമാനിച്ചിരുന്നത്. എന്നാൽ, അത്തരം തീരുമാനത്തെ ബിജെപി സംസ്ഥാന പ്രസിഡ ന്റ് കെ സുരേന്ദ്രനടക്കം ശക്തമായി എതിർത്തു.ഇത്തരം രീതി ആവശ്യമില്ലെന്ന് കേ ന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മുന്ന ണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണ മെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബിജെപി എതിർത്തത്. തുടർന്ന് ബിജെപി അംഗത്വം തന്നെ എടുത്ത് ബിജെപിയായി പ്രവർത്തിച്ചാൽ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജനപക്ഷ പാർട്ടി ഒന്നടങ്കം ബിജെപിയിലേക്ക് ലയിക്കാൻ ഒരുങ്ങുന്നത്. ഇന്ന് കൂടിയുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയെന്ന് പിസി ജോർജ്.ഒപ്പം തന്നെ പത്തനംതിട്ട സീറ്റ് നേരത്തെ തന്നെ ലക്ഷ്യമിട്ട പിസി, ഇനി ബിജെപി സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിക്കാനും സാധ്യതയുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments