Latest News
Loading...

പേപ്പർ ക്യാരി ബാഗ് നിർമ്മാണം.




ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ബദലായി പേപ്പർ ക്യാരി ബാഗുകൾ നിർമ്മിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളിന് അനുവദിച്ച ഉൽപ്പന്ന നിർമ്മാണ കേന്ദ്രമായ, മന്ദാരം' യൂണിറ്റിൻ്റെ ഭാഗമായാണ് പേപ്പർ ക്യാരി ബാഗ് നിർമ്മാണം പരിശീലിപ്പിച്ചത്.




 മന്ദാരം നിർമ്മാണ കേന്ദ്രത്തിൽ വിവിധ ഇനം ക്ലീനിംഗ് ലിക്വിഡുകൾ നിർമ്മിച്ച് വിറ്റഴിക്കുന്നു. ഹാൻഡ് വാഷ് , ഫ്ളോർ ക്ലീനർ, ഡിഷ് വാഷ് , ടോയ്‌ലറ്റ് ക്ലീനർ, തുടങ്ങി വിവിധ ഉൽപ്പന്നങ്ങളാണ് കുട്ടികൾ തയ്യാറാക്കുന്നത്. സ്കൂളുകൾ പൊതു സ്ഥാപനങ്ങൾ, പ്രദർശനവേദികൾ എന്നിവിടങ്ങളിൽ പ്രത്യേകം സ്റ്റാളുകൾ സജ്ജമാക്കിയാണ് വിപണനം നടത്തുന്നത് 




കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ചും മന്ദാരം യൂണിറ്റിൻ്റെ സ്റ്റാൾ പ്രവർത്തിക്കുകയും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയും ചെയ്തിരുന്നു. ക്യാരി ബാഗ് നിർമ്മാണ പരിശീലനത്തിന് മന്ദാരം കോ-ഓർഡിനേറ്റർ പ്രീതാ മോഹനൻ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments