പനക്കപ്പാലം ജംഗ്ഷനിൽ നിരന്തരം ഉണ്ടാക്കുന്ന അപകടങ്ങളുടെയും ട്രാഫിക് തടസങ്ങളുടെയും കണക്കിലെടുത്ത് പാലം വീതി കൂട്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് MLA മാണി സി കാപ്പന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥമാരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം ചേർന്ന് തീരുമാനം എടുത്തു .
തീരുമാനം അനുസരിച് ഒരു വശം വീതി കൂട്ടുകയും അമ്പാറ പ്ലാശനാൽ ഭാഗത്തോട്ടുള്ള റോഡ് 100 മീറ്റർ മണ്ണിട്ട് ഉയർത്തി പൊക്കുവാനും പാലത്തിനോട് ചേർന്നുള്ള ഭാഗം ഉയർത്തുന്നതിനും ട്രാഫിക് ബ്ലിംങ്കിങ് ലൈറ്റുകൾ സ്ഥാപിക്കാനും റോഡ് ഐറിഷ് ചെയുന്നതിനും ഗതാ ഗതത്തിന് തടസ്സമായി നിൽ ക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും നിർദേശം ഉണ്ടായി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
ഉദ്യോഗസ്ഥർ,ഈരാറ്റുപേട്ട SI വിഷ്ണു V. V, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഗോപാല കൃഷ്ണൻ നായർ മേനാം വീട്,രാധാകൃഷ്ണൻ നായർ പര്യാത്ത്,ജോർജ് വി. സ്, പ്രദീപ് ഞള്ളമ്പുഴ, സാബു പാറയിൽ,എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ചു.
0 Comments