അഖില ഭാരത അയ്യപ്പ സേവസംഘം പൂഞ്ഞാർ തെക്കേക്കര ശാഖ യുടെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള പമ്പ വിളക്ക് മഹോത്സവം മങ്കുഴി ക്ഷേത്ര ആറാട്ട് കടവിൽ നടത്തി. ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി പകർന്നു നൽകിയ ദീപം വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആറാട്ടുകടവിൽ എത്തിച്ചു .
തുടർന്ന് മുൻ എം എൽ എ പി സി ജോർജ് ഭദ്രദീപം ദീപം തെളിയിച്ചു തുടർന്ന് സുരേഷ് ഇഞ്ചയിൽ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ജെ പ്രമീളാദേവി, ബി രാധാകൃഷ്ണമേനോൻ, എം ആർ ഉല്ലാസ്, അനിൽകുമാർ മഞ്ഞപ്ലാക്കൽ, വി എസ് വിനു, സോമരാജൻ ആറ്റുവേലിൽ എം വി പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
അയോദ്ധ്യയിൽ 1990 ൽ നടന്ന ആദ്യ കർസേവയിൽ പങ്കെടുത്ത ആർ സുനിൽകുമാർ, ദിലീപ്കുമാർ ചേന്നാട്, സുരേഷ് വി റ്റി എന്നിവരെ യോഗത്തിൽ ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments