പാലമ്പ്ര അസംപ്‌ഷൻ സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ അനുവദിച്ച 7.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഭിന്നശേഷി സൗഹൃദ ശുചി മുറി സമുച്ചയം സ്കൂളിന് സമർപ്പിച്ചു.. നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഭിന്ന ശേഷി കുട്ടികളുടെ ആത്മവിശ്വാസത്തോടൊപ്പം എല്ലാക്കാലത്തും നിലകൊള്ളുമെന്ന് P.R അനുപമ പറഞ്ഞു.
ചടങ്ങിൽ വാർഡു മെമ്പർ കൂടിയായ സിന്ധു മോഹൻ അദ്ധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ ഫാ. ജിയോ കണ്ണംകുളം, ഹെഡ് മാസ്റ്റർ ഷിനോജ് ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് സിജോ മോളോ പറമ്പിൽ, പൂർവ്വ വിദ്യാർഥി കൂടിയായ ടോണി, ജേക്കബ് സാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments