പാലാ: യൂത്ത് കോൺഗ്രസ്സ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി കവലയിൽ ഗാന്ധി സ്മരണയും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻ്റ് ആൽബിൻ അലക്സ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം കോട്ടയം ഡി.സി. സി. വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.
ഡി. സി. സി. വൈസ് പ്രസിഡൻ്റ് എ. കെ. ചന്ദ്രമോഹൻ, മുൻ കെപിസിസി അംഗം അഡ്വ. ചാക്കോ തോമസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ടോണി ചക്കാല്കൽ, ടോണി തൈപ്പറമ്പിൽ, അൻ്റോചൻ ജയിംസ്,കിരൺ മാത്യൂ അരീക്കൽ, അഡ്വ. ഗോകുൽ ജഗനിവാസ്, അഗസ്റ്റിൻ ബേബി , ജസ്റ്റിൻ പുതുമന, ജോബിഷ് ജോഷി,കോൺഗ്രസ്സ് നേതാക്കളായ അഡ്വ. എ. എസ്. തോമസ്, വി. എൽ. പ്രിൻസ്, വിജയകുമാർ, ഉണ്ണികൃഷ്ണൻ നായർ, അഡ്വ. ജേക്കബ് അൽഫോൻസാ ദാസ്, എന്നിവർ പ്രസംഗിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments