.ളാലം ഗവ.എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ പ്രീ പ്രൈമറി ബ്ലോക്കിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ കൂടിയായ നഗരസഭാധ്യക്ഷ ജോസിൻ ബിനോ നിർവഹിച്ചു. 110 വർഷമായി മികവാർന്ന രീതിയിൽ പ്രവർത്തിച്ചു വരുന്ന മുണ്ടുപാലം സ്കൂളിൽ ഒന്നുമുതൽ 4 വരെ ക്ലാസുകൾക്കൊപ്പം കഴിഞ്ഞ 5 വർഷമായി പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു പ്രീ പ്രൈമറി വിഭാഗത്തിന് പുതിയ ബിൽഡിംഗ് ആവശ്യമാണ് എന്ന് കണ്ട് വാർഡ് കൗൺസിലർ കൂടി ആയ പാലാ നഗരസഭ ചെയർ പേഴ്‌സൺ ജോസിൻ ബിനോയുടെ ശ്രമഫലമായി പുതിയ പ്രീ പ്രൈമറി ബ്ലോക്ക് നിർമാണം പൂർത്തിയാക്കിയത്.
പുതിയ പ്രീ പ്രൈമറി ബ്ലോക്ക്, പുതിയ സ്റ്റേജ്, പ്രൊജക്ടർ സ്ക്രീൻ ആയി ഉപയോഗിക്കാവുന്ന ഫോൾഡഡ് പാർട്ടീഷൻ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നടന്നത്. സമ്മേളനത്തിൽ PTA പ്രസിഡൻന്റ് അനൂപ് തങ്കച്ചൻ അധ്യക്ഷനായിരുന്നു.
പാലാ നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, ബിജി ജോജോ, ബിന്ദു മനു, മായാ പ്രദീപ് നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറെക്കര, സിജി പ്രസാദ്, ജോസ് ചീരാം കുഴി, പാലാ AEO ശ്രീകല KB, ഹെഡ്‌മിസ്ട്രസ് സുനിത TK, BPC ജോളിമോൾ ഐസക്, സീമ മധു തുടങ്ങിയവർ പ്രസംഗിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments