Latest News
Loading...

എയർപോഡ് മോഷണം. തർക്കം രൂക്ഷമാകുന്നു




പാലാ നഗരസഭയിലെ എയർപോഡ് മോഷണം പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നു. സിപിഎം കൗൺ സിലറും പാർലമെന്ററി പാർട്ടി ലീഡറുമായ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് എയർപോഡ് എടുത്തതെ ന്ന് ജോസ് ചീരാംകുഴി അർത്ഥശങ്കയില്ലാതെ ആരോപിക്കുന്നു. അതിനുള്ള തെളിവുകളെല്ലാം തന്റെ കൈയിലുണ്ടെന്നും ജോസ് വ്യക്തമാക്കുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും ജോസ് കെ മാണിയ്ക്ക് വരെ ഇതിൽ പങ്കുണ്ടെന്നും ബിനു പുളിക്കക്കണ്ടം ആരോപിച്ചു.






.



എയർപോഡ് നഷ്ടമായശേഷം ഒക് 11ന് ബിനുവിന്റെ വീടാണ് ലൊക്കേഷൻ കാണിച്ചതെന്ന് ചീരാംകുഴി പറഞ്ഞു. ബിനു തിരുവനന്തപുരത്തിന് യാത്ര പോയ ദിവസം ആ റൂട്ടിലും ലൊക്കേഷനുണ്ടായിരുന്നു. ഡിസംബർ 18ന് അവസാനദിവസം ലൊക്കേഷൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററാണെന്നും എയർപോഡ് രാജ്യം കടത്തിയെന്നും ജോസ് ആരോപിക്കുന്നു. ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും വ്യക്തിപരമായ പരാതിയാണെന്നും ജോസ് പറയുന്നു.

ഫെബ്രുവരി 3ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനിരിക്കെയാണ് പുതിയ വിവാദം. എൽഡിഎ ഫിൽ കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടെയാണ് പുതിയ പ്രശ്നം. വ്യക്തിപരമായ ആരോപണങ്ങളാണെങ്കിലും വിഷയത്തിൽ മുന്നണി നേതൃത്വങ്ങൾക്കും വരുംദിവസങ്ങ ളിൽ ഇടപെടേണ്ടി വന്നേക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments