മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റായി ഔസേപ്പച്ചൻ വാളിപ്ലാക്കൽ ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ആസ്ഥാനമായുള്ള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ കീഴിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ് കാർഷിക വികസന ബാങ്കുകൾ.
ഹെഡ് ഓഫീസിന് പുറമേ ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നീ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുള്ള മീനച്ചിൽ കാർഷിക വികസന ബാങ്ക് കഴിഞ്ഞ അറുപത് വർഷത്തിലേറെയായി താലൂക്കിലെ കാർഷിക കാർഷികേതര വായ്‌പകൾ അനുവദിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഔസേപ്പച്ചൻ വാളിപ്ലാക്കൽ ഇരുപത് വർഷക്കാലം കെ എം മാണി സാറിന്റെ സെക്രട്ടറിയായിരുന്നു.
നിലവിൽ കേരളാ കോൺഗ്രസ്സ് ( എം) കോട്ടയം ജില്ലയുടെ ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയാണ്. കേരളാ കോൺഗ്രസ്സ് (എം) പത്ത്, സിപിഐഎം രണ്ട്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് ബാങ്ക് ഭരണസമിതിയിലെ കക്ഷിനില. അഡ്വ. ബെറ്റി ഷാജു തുരുത്തേലാണ് ബാങ്ക് വൈസ് പ്രസിഡൻറ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments