Latest News
Loading...

പാലായിൽ ഓപ്പൺ ജിം വരുന്നു



 
 ആരോഗ്യപരിപാലനത്തിനും വ്യായമത്തിനും മുന്തിയ പരിഹണ ന നൽകുകയെന്ന ഉദ്ദേശത്തോടെ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി ജോസ്.കെ.മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു.
ഇത് സംബസിച്ച് നഗരസഭാധ്യക്ഷയും കൗൺസിലർമാരും ജോസ് കെ.മാണി എംപിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.

      



നഗരസഭാ കൗൺസിൽ അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിച്ച് ജിംനേഷ്യം ഉടൻ നടപ്പിൽ വരുത്തുമെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു. പൊതു ജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തിൽ നഗരസഭാ സ്റ്റേഡിയത്തിൽ മറ്റ് ഉപയോഗങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പ്രയാജനപ്പെടുത്താവുന്ന വിധത്തിലുമായിരിക്കും വിവിധ തരം ഉപകരണങ്ങൾ സ്ഥാപിക്കുകയെന്നും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 



വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട്, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആൻ്റോ പടിഞ്ഞാറേക്കര ,ബിജു പാലൂപടവൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments