കേരളത്തിലെ പ്രമുഖ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് വച്ച് നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു സമ്മേളനം ഉത്ഘാടനം ചെയ്യും.
ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി രാവിലെ പത്ത് മണിമുതൽ പ്രതിനിധി സമ്മേളനവും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ, സംസ്ഥാന ട്രഷറർ അനൂപ് , അസോസിയേഷൻ അംഗങ്ങളായ ജോവാൻ മധുമല , ബിനു, ഉദയകുമാർ, ലിജോ, അനീഷ് , റിച്ചു, രാഗേഷ് രമേശൻ, അബ്ദുൽ വാഹിദ് , തങ്കച്ചൻ , മഹേഷ്,ജോസഫ് , ഫിലിപ്പ് ജോൺ, സുധീഷ് ബാബു, ടിനു തോമസ് തുടങ്ങി നിരവധി മീഡിയ പ്രതിനിധികൾ പങ്കെടുക്കും.
തുടർന്ന് ഓൺലൈൻ മീഡിയകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഓൺലൈൻ മീഡിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
സംസ്ഥാന സമ്മേളനത്തിന് ശേഷം മെമ്പർഷിപ് ക്യാംപയിനും സംഘടിപ്പിക്കുന്നുണ്ട്.പുതുതായി അസോസിയേഷനിൽ ചേരുവാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മീഡിയ പ്രതിനിധികൾക്ക് നേരിട്ട് ചേരുവാനും അവസരം ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037588853.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments