മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സിവിൽ സ്‌റ്റേഷൻ മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
ബ്രാഞ്ച് പ്രസിഡൻ്റ് മനോജ് കുമാർ പല്ലാട്ടിൻ്റെ അദ്ധക്ഷതയിൽ നടന്ന യോഗം KPC C മെംബർ ബഹു: ശ്രീ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. എൻ ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രി ബോബിൻ വി. പി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ. സുരേഷ് , ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി.ജി, ബ്രാഞ്ച് ട്രഷറർ ഡെന്നി ജോർജ് എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments