മേലുകാവ് ഹെൻറി ബേക്കർ കോളേജ്,മേലുകാവ് എൻ.എസ്.എസ് യൂണിറ്റിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്താൽ നിർമ്മിക്കുന്ന ഹൗസിംഗ് പ്രൊജക്റ്റായ 'കരുണയുടെ ഭവനം'തിന്റെ തറക്കല്ലിട്ടു . കോളേജ് പ്രിൻസിപ്പൽ ഡോ. ജി എസ് ഗിരീഷ് കുമാർ, റവ. ഫാദർ മാക്സിൻ ജോൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മെറീന മാത്യു, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി ഹിബ ഫാത്തിമ, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
എം. ജി യൂണിവേഴ്സിറ്റിയുടെയും കെ. സി ഫൗണ്ടേഷന്റെയും സാമ്പത്തിക സഹായത്തോടുകൂടി നിർമ്മിക്കുന്ന പത്തോളം വീടുകൾ നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിൽ ആണെന്നും, സാമൂഹ്യ പെൻഷൻ പദ്ധതിയും, മാലിന്യനിർജനവും, ഫലവൃക്ഷത്തോട്ട നിർമ്മാണവും, മാലിന്യ കൂമ്പാരമായ സ്ഥലങ്ങളിൽ പൂന്തോട്ടം നിർമ്മിക്കുന്ന സ്നേഹാരാമം പദ്ധതി തുടങ്ങി നിരവധി പരിപാടികളുമായി ഹെൻറി ബേക്കർ കോളേജും, എൻ.എസ്.എസ് യൂണിറ്റും മുന്നോട്ടുപോവുകയാണെന്നും കോളേജ് പ്രിൻസിപ്പൽ ഡോ.ജി.എസ് ഗിരീഷ് കുമാർ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments