Latest News
Loading...

നെല്ലിയാനി പള്ളിയിൽ "വല്യച്ചൻ്റെ "തിരുനാൾ ഇന്ന് ആരംഭിക്കും.




പാലാ: നെല്ലിയാനി സെ.സെബാസ്ത്യൻസ് പള്ളിയിൽ അത്ഭുത പ്രവർത്തകനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് 
ഇന്ന് വൈകുന്നേരം കൊടിയേറും.
ജനു.18, 19, 20 തീയതികളിലായിട്ടാണ് തിരുനാൾ കർമ്മങ്ങൾ.
ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. തിരുകർമ്മങ്ങൾക്ക് പാലാകത്തീന്ദ്രൽപള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ നേതൃത്വം നൽകും.




നാളെ രാവിലെ 7 മണിക്ക് കപ്പേളയിൽ വി.കുർബാനയും ലദീഞ്ഞും . ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപം പള്ളിയിൽ പ്രതിഷ്ഠിക്കും.5 മണിക്ക് വി.കുർബാനയും ലദീഞ്ഞും. 6.30ന് തിരുനാൾ പ്രദക്ഷണം.
വെള്ളിയാഴ്ച്ച 10 മണിക്ക് തിരുനാൾ കുർബാന, 11.30 ന് പ്രദക്ഷിണം.12.15ന് വി.കുർബാനയുടെ ആശീർവാദം, 12.30ന് ഊട്ടു നേർച്ച -
വൈകിട്ട് 7.30ന് കൊച്ചിൻ മയൂരി ഓർക്കസ്ട്രയുടെ ഗാനമേള.



ജനു: 20 (ശനി) മരണമടഞ്ഞവരുടെ ഓർമ്മയാചരണം.
വി.കുർബാന, സിമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയാണ് തിരുകർമ്മങ്ങൾ.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments