Latest News
Loading...

പുതിയ ബ്ലോക്ക് പൂർത്തിയായി




പാലായുടെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിർണായക സംഭാവനകൾ നൽകിയ ളാലം ഗവൺമെൻറ് എൽ പി സ്കൂൾ (മുണ്ടുപാലം സ്കൂൾ ) 110 വർഷത്തിലേക്ക് കടന്നിരിക്കുന്നു 




ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ആയി ആയിരകണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി കടന്നുപോയ ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീ പ്രൈമറി ക്ലാസുകൾ കൂടി പ്രവർത്തിച്ച് വരുന്നു. പ്രീ പ്രൈമറി വിഭാഗത്തിന് പ്രവർത്തിക്കുന്നതിന് പുതിയ ബിൽഡിംഗ് ആവശ്യമാണ് എന്ന് കണ്ട് വാർഡ് കൗൺസിലർ കൂടി ആയ പാലാ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ജോസിൻ ബിനോയുടെ ശ്രമഫലമായി പുതിയ പ്രീ പ്രൈമറി ബ്ലോക്ക് നിർമാണം പൂർത്തിയാക്കി .



പുതിയ പ്രീ പ്രൈമറി ബ്ലോക്ക് , പുതിയ സ്റ്റേജ് , പ്രൊജക്ടർ സ്ക്രീൻ ആയി ഉപയോഗിക്കാവുന്ന ഫോൾഡഡ് പാർട്ടീഷൻ തുടങ്ങിയവയുടെ ഉദ്ഘാടനം 08/01/2024 തിങ്കളാഴ്ച 3 pm ന് ബഹുമാനപ്പെട്ട നഗരസഭ ചെയർ പേഴ്സൻ ശ്രീമതി ജോസിൻ ബിനോ നിർവഹിക്കുന്നു . പാലാ നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ , കൗൺസിലർമാർ സ്കൂൾ വികസന സമിതി അംഗങ്ങൾ, രക്ഷിതാക്കൾ , അഭ്യുദയകാംഷികൾ ഉൾപ്പെടെ പങ്കെടുക്കും .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments