Latest News
Loading...

മൂന്നിലവ് ബാങ്ക് തെരഞ്ഞെടുപ്പിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി



മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പോലീസ് സംരക്ഷണവും, ക്യാമറ നിരീക്ഷണവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ഭരണസമിതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 



രാവിലെ എട്ടു മുതല്‍ വൈകട്ട്  നാല്  വരെയാണ് പോളിംഗ്. സെന്റ് പോള്‍സ് യു.പി സ്‌കൂളിലാണ് പോളിംഗ്. വോട്ടര്‍മാര്‍ ബാങ്ക് ഐ.ഡി കാര്‍ഡ് കൂടാതെ (ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് , പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്) മറ്റേതെങ്കിലും ഒരു കാര്‍ഡ് കൂടി കരുതേണ്ടതാണ്.  യുഡിഎഫും എല്‍ഡിഎഫും നേരിട്ട് ഉള്ള മത്സരമാണ് നടക്കുന്നത്. ബിജെപി ഒരു  സ്ഥാനാര്‍ത്ഥിയുംമല്‍സരരംഗത്തുണ്ട്. 





.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments