മൂന്നിലവ് :25 വർഷമായി കോൺഗ്രസ് ഭരിച്ചിരുന്ന മൂന്നിലവ് സഹകരണ ബാങ്ക് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് 11 ൽ 8 സീറ്റ് ലഭിച്ചു. എൽഡിഎഫ് ജസ്റ്റിൻ ജോസഫ് (റോണി ), ടൈറ്റസ് ജേക്കബ്, ഡാരിസ് സെബാസ്റ്റ്യൻ, എം ആർ സതീഷ്, എ വി ശാമുവേൽ, ടി എൻ ശോഭന, ഷീല സതീഷ്കുമാർ, ജോയി ജോസഫ് എന്നിവരാണ് വിജയിച്ചത്.
തുടർന്ന് നടന്ന വിജയ ആഹ്ലാദ പ്രകടനം മൂന്നിലവ് ടൗണിൽ അവസാനിച്ചു. എൽഡിഎഫ് നേതാക്കളായ അനൂപ് കെ കുമാർ, ഫിനഹാസ് ഡേവിസ്, അജിത്ത് ജോർജ് പെമ്പിളകുന്നേൽ, കെ പി ഭവനപ്പൻ, വി ആർ മനോജ്, ജെയിംസ് മാമ്മൻ എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments